ADVERTISEMENT

ബെംഗളൂരു ∙ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായ്(79) അന്തരിച്ചു. ദേശീയ കായികദിനമായ ഇന്നു നടക്കുന്ന വെർച്വൽ ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം സമർപ്പിക്കാനിരിക്കെയാണ് അന്ത്യം.  ദ്രോണാചാര്യ പുരസ്കാരത്തിനായി സ്വയം നാമനിർദേശം നൽകുകയായിരുന്നു റായ്. പുരസ്കാര സമർപ്പണത്തിന്റെ ഓൺലൈൻ റിഹേഴ്സലിൽ പങ്കെടുത്തതിനു പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. 

ഡെക്കാത്‌ലൻ താരമായിരുന്നു. നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ പഠനത്തിനു ശേഷം കോച്ചിങ് കരിയർ തുടങ്ങിയ അദ്ദേഹം അശ്വിനി നാച്ചപ്പ,  വന്ദന റാവു, മുരളിക്കുട്ടൻ, എം.കെ. ആശ, റോസക്കുട്ടി, ഇ.ബി. ഷൈല, ജി.ജി. പ്രമീള, ജയ്സി തോമസ് തുടങ്ങിയ താരങ്ങളുടെ പരിശീലകനാണ്.

1987ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്, 88ലെ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്, 99ലെ സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായിരുന്നു. സർവീസസ്, ഡിവൈഇഎസ്, സായ് എന്നിവിടങ്ങളിൽ പരിശീലകനായി പ്രവർത്തിച്ച ശേഷം 2001ൽ വിരമിച്ചു. പിന്നീട് 2015 വരെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com