ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്  പായ്‌വഞ്ചിയോട്ടത്തിനു (സെയ്‌ലിങ്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തിലേക്കു തമിഴ്നാടിന്റെ നേത്ര കുമാനൻ എത്തിയതിനു പിന്നാലെ പുരുഷ വിഭാഗത്തിൽ 3 താരങ്ങൾക്കുകൂടി യോഗ്യത. വ്യക്തിഗതയിനത്തിൽ വിഷ്ണു ശരവണനും ടീമിനത്തിൽ ഗണപതി ചെങ്കപ്പ – വരുൺ താക്കർ സഖ്യവുമാണു യോഗ്യത ഉറപ്പിച്ചത്. 

കോവിഡ്: ടോക്കിയോയിൽ കർശന നിയന്ത്രണങ്ങൾ 

ടോക്കിയോ ∙ ഒളിംപിക്സിനു മുന്നോടിയായി കോവിഡിനെ തുരത്താൻ കർശന നടപടികളുമായി ജപ്പാൻ സർക്കാർ. ഒളിംപിക്സിനു വേദിയാകുന്ന ടോക്കിയോയിൽ തിങ്കൾ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മേയ് 11 വരെ നിയന്ത്രണങ്ങൾ തുടരും. ബാറുകളുടെയും ഭക്ഷണശാലകളുടെയും സമയം കുറയ്ക്കും.   രാത്രിയാത്രാ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. വാക്സിനേഷൻ വേഗത്തിലാക്കാനും തീരുമാനമുണ്ട്.

Content Highlight: Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com