ADVERTISEMENT

തൃശൂർ ∙ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിനു മണിക്കൂറുകൾക്കു മുൻപു ചെസ് ബോർഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്റെ വെടിക്കെട്ട്. ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നിഹാൽ തോൽപിച്ചു. കഴിഞ്ഞ വർഷവും ഓൺലൈൻ പോരാട്ടത്തിൽ കാൾസനെ നിഹാൽ വീഴ്ത്തിയിരുന്നു. മത്സരം പൂർത്തിയായ ഉടൻ ഒറ്റവാചകത്തിൽ കാൾസന്റെ വിലയിരുത്തലുമെത്തി: ‘പെർഫെക്ട് ഗെയിം’!

ലോക ജൂനിയർ ചെസിൽ ആദ്യ 20 റാങ്കിനുള്ളിലുള്ള 10 വീതം പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ചാലഞ്ചേഴ്സ് ട്രോഫി ടൂർണമെന്റിനിടെയാണു നിഹാൽ സരിന്റെ പ്രകടനം. പരിശീലകരടക്കം 22 പേരോടു 3 മിനിറ്റ് ദൈർഘ്യമുള്ള ബ്ലിറ്റ്സ് മത്സരം കളിക്കാൻ മാഗ്നസ് കാൾസൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എതിരാളികളെ ഓരോന്നായി തോൽപിച്ച് 22 പോയിന്റിൽ 19.5 പോയിന്റും സ്വന്തമാക്കി. പക്ഷേ, 2 പേരോടു മാത്രം കാൾസൻ തോൽവി സമ്മതിച്ചു. നിഹാലിനോടും യുഎസ് ഗ്രാൻഡ്മാസ്റ്റർ അവോൻഡർ ലിയാങ്ങിനോടും. ജനുവരിയിലും നിഹാൽ ബ്ലിറ്റ്സ് മത്സരത്തിൽ കാൾസനെ തോൽപിച്ചിരുന്നു. തൃശൂർ ദേവമാത സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിയാണു നിഹാൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com