ADVERTISEMENT

ന്യൂയോർക്ക് ∙ വാർഷിക വരുമാനത്തിന്റെ കണക്കിൽ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് മിക്സ്ഡ് മാർഷ്യൽ ആർട്സിലെ (എംഎംഎ) സൂപ്പർതാരം കോണർ മക്ഗ്രെഗർ 18 കോടി ഡോളറുമായി (ഏകദേശം 1318 കോടി രൂപ) ഒന്നാമൻ. പട്ടികയിൽ മെസ്സി 2–ാമതും റൊണാൾഡോ 3–ാമതുമാണ്. പ്രമുഖ ധനകാര്യ മാധ്യമ സ്ഥാപനമായ ഫോബ്സാണു പട്ടിക തയാറാക്കിയത്.

കായികവേദിയിൽ നിന്നല്ല, ബിസിനസിൽനിന്നാണ് മുപ്പത്തിരണ്ടുകാരൻ മക്ഗ്രെഗർ കഴിഞ്ഞ വർഷം കൂടുതൽ വരുമാനമുണ്ടാക്കിയത്. 2020ൽ ഒരൊറ്റ പോരാട്ടത്തിലൂടെ നേടിയത് 162 കോടി രൂപ. പക്ഷേ, സ്വന്തം പേരിലുണ്ടായിരുന്ന വിദേശമദ്യക്കമ്പനി വിറ്റതിലൂടെ 1156 കോടി രൂപ നേടി.

കളത്തിലെ വരുമാനം മാത്രം കണക്കിലെടുത്താൽ മെസ്സിയാണു മുന്നി‍ൽ (711 കോടി). മെസ്സിയുടെ പരസ്യവരുമാനം: 241 കോടി. റൊണാൾഡോയുടെ കായിക വരുമാനം: 512 കോടി, പുറത്തുനിന്നുള്ളത്: 366 കോടി. യുഎസ് റഗ്ബി താരം ഡാക് പ്രെസ്കോട്ടും ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസുമാണ് ആദ്യ അഞ്ചിലെ മറ്റു താരങ്ങൾ. നെയ്മർ, റോജർ ഫെഡറർ,  ലൂയിസ് ഹാമിൽട്ടൻ എന്നിവർ ആദ്യ 10 സ്ഥാനങ്ങളിലുണ്ട്.

∙ ആരാണ് ഈ മക്ഗ്രെഗർ? 

അയർലൻഡിലെ ഡബ്ലിനിൽ ജനിച്ച മക്ഗ്രെഗർ പ്രഫഷനൽ ബോക്സിങ്ങിൽ ഒരു കൈ നോക്കിയശേഷമാണ് എംഎംഎയിലേക്കെത്തിയത്. ഏറ്റവും പേരുകേട്ട എംഎംഎ പോരാട്ടമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) തുടരെ വിജയങ്ങൾ നേടി. ബിസിനസിലും സജീവം. അടിപിടി കേസുകളിലൂടെ വിവാദങ്ങളിലുംപെട്ടു.

English Summary: UFC superstar Conor McGregor tops Forbes' sport rich list for 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com