ADVERTISEMENT

ടോക്കിയോ ∙ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ കരുത്തനായ യുഎസ് താരം ഡേവിഡ് മോറിസ് ടെയ്‌ലറെ മറികടക്കാൻ ദീപക് പൂനിയയ്ക്കായില്ല. ആദ്യ പീരിയ‍ഡിൽ 10–0 ലീഡ് നേടിയാണ് മുൻ ലോകചാംപ്യനായ ടെയ്‌ലറുടെ ജയം. റെപ്പഷാജ് റൗണ്ടിൽ ജയിച്ചെത്തുന്ന എതിരാളിയുമായി ഇരുപത്തിരണ്ടുകാരൻ ദീപക്കിന് ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കാം. നിലവിലെ പാൻ–അമേരിക്കൻ ചാംപ്യനായ ടെയ്‌ലർക്ക് വെല്ലുവിളിയുയർത്താൻ ഒരു ഘട്ടത്തിൽ പോലും ദീപക്കിനായില്ല. ദീപക്കിന്റെ അപൂർവമായൊരു പ്രത്യാക്രമണം പോയിന്റിലെത്തിയതുമില്ല. നൈജീരിയയുടെ എകെറെകിമെ അഗിമോർ, ചൈനയുടെ സുഷെൻ ലിൻ എന്നിവരെ മറികടന്നാണ് ദീപക് സെമിയിലെത്തിയത്.

അൻഷു മാലിക്കിന് റെപ്പഷാജ് പ്രതീക്ഷ

ടോക്കിയോ ∙ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ആദ്യറൗണ്ടിൽ‌ തന്നെ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരം അൻഷു മാലിക്കിന് മെഡൽ പ്രതീക്ഷ. ആദ്യ റൗണ്ടിൽ അൻഷു മാലിക്കിനെ തോൽപിച്ച ബെലാറൂസിന്റെ ഐറിന കുറാഷ്കിന ഫൈനലിൽ കടന്നതോടെ ഇന്ത്യൻ താരത്തിന് റെപ്പഷാജ് റൗണ്ടിൽ മത്സരിക്കാം.

ഒരു താരം ഫൈനലിലെത്തിയാൽ ആദ്യ റൗണ്ടുകളിൽ അവർ തോൽപിച്ച താരങ്ങൾക്ക് വെങ്കല മെഡൽ പോരാട്ടത്തിന് അവസരം കിട്ടുന്ന രീതിയാണ് റെപ്പഷാജ്. രണ്ടാമത്തെ അവസരം എന്നർത്ഥമുളള ഫ്രഞ്ച് വാക്കാണിത്. റഷ്യയുടെ വലേറിയ കബ്ലോവയുമായിട്ടാണ് ഇന്ന് റെപ്പഷാജ് റൗണ്ടിൽ അൻഷുവിന്റെ ആദ്യ മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com