ADVERTISEMENT

പോയിന്റ് കണക്കിൽ പിന്നിലായിരുന്നിട്ടും രവികുമാ‍ർ ദഹിയ ഇന്നലെ സെമിഫൈനൽ മത്സരം വിജയിച്ചത് എങ്ങനെ? ഒളിംപിക്സിലെ ഗുസ്തി മത്സരത്തെക്കുറിച്ച് അറിയാം.

വിജയിക്കാൻ പല വഴികൾ‌

∙ പിൻ (ഫോൾ)
മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നയാൾ വിജയിക്കും. എതിരാളിയുടെ ഇരുതോളുകളും ഒരേ സമയം, ഒരു സെക്കൻഡ് നേരം മാറ്റിൽ ഇടിച്ചുനിർത്തുന്നതാണ് പിൻ‌ .

∙ ടെക്നിക്കൽ സുപ്പീരിയോറിറ്റി
മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എതിരാളിയെക്കാൾ 10 പോയിന്റ് ലീഡ് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.

∙ പോയിന്റ്
പിൻ, ടെക്നിക്കൽ‌ സുപ്പീരിയോറിറ്റി എന്നിവയിലൂടെ വിജയിയെ കണ്ടെത്താനായില്ലെങ്കിൽ കൂടുതൽ പോയിന്റ് നേടുന്നയാൾ വിജയിയാകും.

∙ അയോഗ്യത
ഗുരുതരമായ നിയമലംഘനം നടത്തുന്ന മത്സരാർഥിയെ അയോഗ്യനാക്കും .

ഫ്രീസ്റ്റൈൽ, ഗ്രീക്കോ–റോമൻ എന്നിങ്ങനെ 2 വിഭാഗങ്ങളിലായാണ് ഒളിംപിക്സിലെ ഗുസ്തി മത്സരങ്ങൾ. ശരീരം മുഴുവൻ ഉപയോഗിച്ച് എതിരാളിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതാണ് ഫ്രീസ്റ്റൈൽ. ഗ്രീക്കോ-റോമൻ രീതിയിൽ അരയ്‌ക്കു മുകളിലേക്കുള്ള ശരീരഭാഗം മാത്രം ഉപയോഗിച്ചു ഗുസ്തി പിടിക്കണം. ഗ്രീക്കോ-റോമൻ വിഭാഗത്തിൽ പുരുഷൻമാർക്കു മാത്രമാണ് മത്സരം. ഫ്രീസ്റ്റൈൽ ഇനത്തിലാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ മത്സരിച്ചത്.

സമയം: 3 മിനിറ്റ് വീതം ദൈർഘ്യമുള്ള 2 പീരിയഡുകളിലായാണ് മത്സരം. ഓരോ പീരിയഡിനുമിടയിൽ 30 സെക്കൻഡിന്റെ ഇടവേള.

സ്കോർ
എതിരാളികളെ മലർത്തിയടിക്കാത്ത സാഹചര്യത്തിൽ ഗുസ്‌തിക്കിടെ ഉപയോഗിക്കുന്ന ടെക്‌നിക്കുകൾക്കു നൽകുന്ന പോയിന്റാണ് കണക്കാക്കുക.
∙ പ്രതിരോധിക്കുന്നതിനും ആക്രമിക്കുന്നതിനുമിടയിൽ ഗോദയ്ക്കു പുറത്തു കാലുകുത്തിയാൽ എതിരാളിക്ക് ഒരു പോയിന്റ് കിട്ടും. നിയമലംഘനങ്ങളിലും എതിരാളിക്ക് 1 പോയിന്റ് ലഭിക്കും.
∙ പിന്നിൽനിന്നുള്ള ആക്രമണത്തിലൂടെ എതിരാളിയുടെ കൈകൾ, കാൽമുട്ടുകൾ എന്നിവയിൽ ഏതെങ്കിലും മൂന്നെണ്ണം ഗോദയിൽ മുട്ടിച്ചാൽ 2 പോയിന്റ്.
എതിരാളിയെ ചുറ്റിപ്പിടിച്ച് മാറ്റിലൂടെ ഉരുട്ടുന്നതിനും 2 പോയിന്റ്.
∙ നിന്നുകൊണ്ടുള്ള ആക്രമണത്തിലൂടെ എതിരാളിയുടെ ശരീരത്തിന്റെ പിൻഭാഗം മാറ്റിൽ ഇടിപ്പിച്ചാൽ 4 പോയിന്റ്.
∙ എതിരാളിയെ പിടിച്ചുയർത്തിയശേഷം വായുവിൽ ചുറ്റി മലർത്തിയടിക്കുന്ന സ്കില്ലിന് 5 പോയിന്റ് (ഗ്രാൻഡ് ആംപ്ലിറ്റ്യൂഡ്). നിന്നുകൊണ്ടോ മുട്ടുകുത്തിനിന്നോ മലർത്തിയടിക്കാം.

English Summary: Scoring system and rules of wrestling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com