ADVERTISEMENT

ന്യൂഡൽഹി∙ ഒളിംപിക്സ് ഗുസ്തിയിലെ സെമിഫൈനൽ പോരാട്ടത്തിനിടെ കസഖ്സ്ഥാൻ താരം വലതുകയ്യിൽ കടിച്ചു മുറിവേൽപ്പിച്ച സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് രവികുമാർ ദഹിയ.

‘എനിക്കു വിവാദങ്ങളിൽ താൽപര്യം ഇല്ല. മത്സരത്തിൽ ശ്രദ്ധിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. മത്സരത്തിന്റെ പിറ്റേന്നു കസഖ്സ്ഥാൻ താരം നൂറിസ്ലാം സനായേവ് എന്ന വന്നു കണ്ടു മാപ്പു പറഞ്ഞിരുന്നു. അതിനാലാണു പരാതി നൽകാതിരുന്നത്,’ ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്പോർട്സ് കോൺക്ലേവിൽ രവികുമാർ ദഹിയ പറഞ്ഞു.

രവികുമാർ പരാതി നൽകിയിരുന്നെങ്കിൽ എതിരാളിയെ മുറിവേൽപ്പിച്ച കുറ്റത്തിനു ടോക്കിയോ ഒളിംപിക്സിൽനിന്നു തന്നെ സനായേവിനെ വിലക്കാൻ സാധ്യത ഉണ്ടായിരുന്നു. രവികുമാർ പരാതിപ്പെടാതിരുന്നതോടെ വെങ്കലത്തിനായി മത്സരിക്കാൻ അവസരം ലഭിച്ച സനായേവ് ടോക്കിയോയിൽനിന്നു വെങ്കല മെഡലുമായാണു മടങ്ങിയതും. ഗോദയിൽ ഇറങ്ങിയാൽപ്പിന്നെ വലുപ്പച്ചെറുപ്പം ഇല്ലെന്നും എല്ലാ ഗുസ്തിക്കാരും ഒരുപോലെതന്നെയാണെന്നും രവികുമാർ ദഹിയ പറഞ്ഞു. 

‘ഒളിംപിക്സിൽ മെഡൽ നേടുക എന്നതാണ് എല്ലാ ഗുസ്തി താരങ്ങളുടെയും സ്വപ്നം. എതിരാളിയെ ക്ഷീണിപ്പിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഇതിനായി കൂടുതൽ പരിശീലിക്കും. ഗോദയിൽ സഹിഷ്ണുതെ കൈവിടാതിരിക്കുക എന്നതാണു പ്രധാനം,’ രവികുമാർ പറഞ്ഞു.

ഫ്രീ സ്റ്റൈൽ 57 കിലോഗ്രം പുരുഷ വിഭാഗം സെമിഫൈനൽ മത്സരത്തിലാണു സനായേവ് രവികുമാറിനെ കടിച്ചു പരുക്കേൽപ്പിച്ചത്. സനായേവിനെ മലർത്തിയടിച്ചു രവികുമാർ മത്സരം ജയിച്ചിരുന്നു. 

English Summary: Ravikumar Dahiya opens up on biting controvorsey in Olympics semis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com