കാൾസൻ കിരീടത്തിലേക്ക്
Mail This Article
ദുബായ്∙ സി5 ?? ചക്രവ്യൂഹത്തിലെ അഭിമന്യുവിനെപ്പോലെ ശത്രുക്കളാൽ ചുറ്റപ്പെട്ടു രക്ഷയില്ലാതെ നീപ്പോയുടെ ബിഷപ് പിടഞ്ഞു. സ്വന്തം കാലാൾ നീക്കത്തോടെ ആ ബിഷപ് എതിർ പാളയത്തിൽ സ്വയം ബലി കൊടുത്തു. 27–ാം നീക്കത്തിലെ പിഴവിലൂടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷി അവസാന സാധ്യതകളും കൊട്ടിയടച്ചു. ലോകചെസ് ചാംപ്യൻഷിപ്പിൽ, 3 പോയിന്റ് ലീഡുമായി നിലവിലെ ചാംപ്യൻ മാഗ്നസ് കാൾസൻ ഏറെക്കുറെ കിരീടമുറപ്പിച്ചു. അഞ്ചു കളികൾ മാത്രം ബാക്കിയുള്ളപ്പോൾ മാഗ്നസിന്റെ 6–3 ലീഡ് മറികടക്കുക ഏറെക്കുറെ അസാധ്യം.
സമുറായ് കുടുമ മുറിച്ച് പുതിയ സ്റ്റൈലിൽ എത്തിയ നീപ്പോ സ്വന്തം ശൈലിക്കിണങ്ങിയ സങ്കീർണമായ പൊസിഷനിലൂടെ മാഗ്നസിനെ സമ്മർദത്തിലാക്കി. ലോക ചാംപ്യനെ സമയക്കുരുക്കിലാഴ്ത്തിയ നീക്കങ്ങളിലൂടെ മുൻതൂക്കം നേടിയെങ്കിലും 15–ാം നീക്കത്തിൽ കാലാളെ ബലി നൽകി, ഇനിഷ്യേറ്റീവ് നേടാനുള്ള അവസരം നീപ്പോ നഷ്ടപ്പെടുത്തി. ഇരുവരും രാജ്ഞിമാരെ വെട്ടിമാറ്റി അന്ത്യഘട്ടത്തിലേക്ക് കടന്നതോടെയാണ് നീപ്പോയുടെ പിഴവു വന്നത്. ഏറെക്കുറെ തുല്യമായ കരുനിലയിൽ 27 നീക്കത്തിൽ കാലാളെ തള്ളിയതോടെ എതിർപാളയത്തിൽനിന്നു നീപ്പോയുടെ ബിഷപ്പിനു പുറത്തുകടക്കാൻ മാർഗമില്ലാതായി.
English Summary: World Championship; Carlsen to win