ADVERTISEMENT

വേഗ ചെസ് ടൂർണമെന്റുകളിൽ അതിവേഗക്കാരനാണ് നിഹാൽ സരിൻ; എന്നാൽ സമയം കൂടുതലുള്ള ക്ലാസിക്കൽ ചെസിൽ ചിന്തിച്ചുറപ്പിച്ചാണ് നിഹാലിന്റെ കളി. സമയത്തിന് ഏറെ വിലയുള്ള ചെസിൽ നിഹാലിന്റെ തുറുപ്പുചീട്ടും കൂടുവിട്ട് കൂടുമാറ്റത്തിലെ മികവ് ആണ്. ലോക ചെസ് ഒളിംപ്യാഡ് ഒരാഴ്ച മാത്രം അകലെ നിൽക്കെ ‘വലിയ വേദി’യിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളിയുടെ അഭിമാനമായ ഈ ഗ്രാൻഡ് മാസ്റ്റർ. 

‘ യുഎസ് ടീം ശക്തരാണ്. അവരോടു കളിക്കണമെന്ന് ആഗ്രഹമുണ്ട്. ജർമനി, പോളണ്ട് ഒക്കെ ശക്തരാണ്. പിന്നെ ഇന്ത്യ ശക്തമായ പ്രകടനം നടത്തുമെന്നുതന്നെയാണ് പ്രതീക്ഷ. ഒളിംപ്യാഡ് കളിക്കാനാകുന്നത് വലിയ അവസരമായാണ് കാണുന്നത്. ആസ്വദിച്ച്, സമ്മർ‌ദമില്ലാതെ, നല്ല ഫോമിൽ കളിക്കണമെന്നാണ് ആഗ്രഹം’ –നിഹാൽ മനോരമയോടു പറഞ്ഞു.

സാധാരണ ടൂർണമെന്റുകളിൽ, എതിരാളിയുടെ കളി പഠിച്ച് തയാറെടുക്കാൻ അവസരം ലഭിക്കും. 

എന്നാൽ, കളിക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാത്രം എതിരാളിയെ അറിയാവുന്ന ഒളിംപ്യാഡിൽ നിഹാലിന് കരുത്താകുക ഏതു പൊസിഷനിലും ഏത് സമയക്രമത്തിലും കളിക്കാനുള്ള വഴക്കമാണ്.   ഇപ്പോൾ ചെന്നൈയിൽ ഒളിംപ്യാഡിനുള്ള പരിശീലന ക്യാംപിൽ പങ്കെടുക്കുന്ന നിഹാലിനറിയാം ഫോക്കസ് വളരെ പ്രധാനമാണെന്ന്. 

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന നിഹാലിന്റെ നീക്കങ്ങളിലും ആ സൂക്ഷ്മത പ്രകടമാണ്. 

കറുത്ത കുതിരകളായേക്കാവുന്ന ഇന്ത്യയുടെ രണ്ടാംടീമിൽ നിഹാലിനെ ഇറക്കുമ്പോൾ ടീം സ്വപ്നം കാണുന്നതും ആ കണിശത തന്നെ!

 

Content Highlight: Nihal Sarin, Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com