ADVERTISEMENT

ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതോടെ ഒളിംപിക്സ് വെങ്കല ജേതാവായ ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. ലവ്‍ലിനയും ബോക്സിങ് താരം മുഹമ്മദ് ഹസമുദ്ദീനുമാണ് ഉദ്ഘാടനച്ചടങ്ങ് തീരുംമുൻപേ ഗെയിംസ് വില്ലേജിലേക്കു മടങ്ങാൻ ശ്രമിച്ചത്.

എന്നാൽ ടാക്സി ലഭിക്കാത്തതിനാൽ ഇവർ ഒരു മണിക്കൂറോളം പുറത്തുനിന്നു. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യൻ സംഘത്തലവൻ രാജേഷ് ഭണ്ഡ‍ാരി ഇരുവരും മടങ്ങിയതു തന്റെ അറിവോടെയല്ലെന്ന് പറഞ്ഞു. 

പിറ്റേന്നു രാവിലെ പരിശീലനമുള്ളതിനാലാണ് ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്നതിനു മുൻപേ വില്ലേജിലേക്കു മടങ്ങാൻ ശ്രമിച്ചതെന്നാണ് ലവ്‌ലിനയുടെ വിശദീകരണം. ട‍ാക്സിക്കു ശ്രമിച്ചെങ്കിലും നടന്നില്ല. നീണ്ട കാത്തിരിപ്പിനുശേഷം ടീം ബസിലായിരുന്നു ഇരുവരുടെയും മടക്കം. 

Content Highlight: Commonwealth Games 2022, Lovlina Borgohain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com