ADVERTISEMENT

ന്യൂയോർക്ക് ∙ മത്സരം ജയിച്ചുകഴിഞ്ഞാലുടൻ ഇരുകൈകളും ദൂരേയ്ക്കു ചൂണ്ടിയൊരു നിൽപാണ്, സാക്ഷാൽ ഉസൈൻ ബോൾട്ട്. വായുവിലേക്ക് ശരമെയ്യുന്നതുപോലെ. ബോൾട്ടിന്റെ ആ നിൽപു കണ്ട് കോരിത്തരിക്കാത്ത അത്‌ലറ്റിക് സ്റ്റേഡിയങ്ങളും ആരാധകരുമില്ല.

ഇപ്പോഴിതാ വിശ്വപ്രസിദ്ധമായ ആ പോസിനു പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ജമൈക്കൻ വേഗ ഇതിഹാസം. ഈ ആക്‌ഷനിലുള്ള ട്രേഡ് മാർക്ക് ലോഗോ ഉപയോഗിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും പുറത്തിറക്കുകയാണു ലക്ഷ്യം. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ ലോകറെക്കോർഡ് മുപ്പത്തിയാറുകാരൻ ബോൾട്ടിന്റെ പേരിലാണ്. അത്‌ലറ്റിക്സ് മത്സരങ്ങളി‍ൽനിന്നു വിരമിച്ച ശേഷം പ്രഫഷനൽ ഫുട്ബോളിൽ ബോൾട്ട് ഒരു കൈ നോക്കിയെങ്കിലും ട്രയൽസിൽ പരാജയപ്പെടുകയായിരുന്നു.

 

English Summary: Usain Bolt to trademark his signature celebration pose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com