ബജ്രംഗിന് ചരിത്ര വെങ്കലം
Mail This Article
×
ബൽഗ്രേഡ് ∙ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 4 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറെയ തോൽപിച്ച് വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടത്തിന് അർഹനായത്. 2013ലും 2019ലും നടന്ന ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരം 2018ൽ വെള്ളിയും സ്വന്തമാക്കി. ഇത്തവണ ഇന്ത്യയ്ക്കായി 30 അംഗ ടീം ചാംപ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും ബജ്‌രംഗും വിനേഷ് ഫോഗട്ടും നേടിയ വെങ്കല മെഡലുകൾ മാത്രമാണ് ആകെയുള്ള നേട്ടം. 2–ാം തവണാണ് വിനേഷ് ലോകചാംപ്യൻഷിപ്പിൽ മെഡൽ നേടുന്നത്.
English Summary: World Wrestling Championships: Bajrang Punia wins bronze
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.