ADVERTISEMENT

തൃശൂർ ∙ ഗുജറാത്തിൽ ബുധനാഴ്ച സമാപിച്ച ദേശീയ ഗെയിംസ് ജൂഡോയിൽ കേരളത്തിനു ചരിത്രസ്വർണം നേടിക്കൊടുത്ത പരിശീലകൻ ശരത് ചന്ദ്രൻ കായികമേഖലയിലെ അധികൃതരുടെ നിഷേധാത്മക നിലപാടിനെത്തുടർന്ന് രാജ്യം വിടാനൊരുങ്ങുന്നു. കേരളത്തിൽ സ്ഥിരം പരിശീലകനാകാൻ അവസരം നൽകാത്തതിനാൽ ദുബായിലെ ജൂഡോ ക്ലബ്ബിൽ കോച്ചാകാനൊരുങ്ങുകയാണ് മുൻ ദേശീയതാരം കൂടിയായ ശരത്. 

ദേശീയ ഗെയിംസിൽ ചരിത്രത്തിലാദ്യമായി ഇരട്ടസ്വർണം നേടിയ കേരള ടീമംഗങ്ങളുടെ പരിശീലകനാണ് മുൻ ഇന്ത്യൻ കോച്ച് കൂടിയായ ശരത്. 7 വർഷം മുൻപ് കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 5 വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചപ്പോഴും ടീമിന്റെ ചീഫ് കോച്ച് തൃശൂർ സ്വദേശിയായ ശരത്തായിരുന്നു. 

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്ന ശരത്തിനു പക്ഷേ കുട്ടികൾക്കു പരിശീലനം നൽകാനുള്ള സ്ഥിരം സംവിധാനം ഇല്ല. ഇതിൽ മനംമടുത്താണ് കേരളം വിടുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായി കേരളത്തിന് അനുവദിച്ച  സെന്ററിൽ പരിശീലകനാകാനുള്ള അവസരം നിഷേധിച്ചതാണ് അവസാനത്തെ ദുരനുഭവം. സ്പോർട്സ് കൗൺസിലിൽ 11 വർഷമായി സ്ഥിരം നിയമനം നടക്കാത്തതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. 

 

 

English Summary: Kerala judo coach leaves country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com