മലേഷ്യൻ ഓപ്പണിൽ എച്ച്.എസ്. പ്രണോയിക്ക് ക്വാർട്ടറിൽ തോൽവി
Mail This Article
×
ക്വാലലംപൂർ∙ മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു തോൽവി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ കൊഡായി നറോക്കയോടാണു പ്രണോയ് തോറ്റത്. സ്കോർ– 16–21, 21–19, 10–21.
ഇന്തൊനീഷ്യൻ താരം ചിക്കൊ വാർദായോയെ തോൽപിച്ചാണ് പ്രണോയ് (21-9, 15-21, 21-16) ടൂർണമെന്റിന്റെ ക്വാർട്ടറിലേക്കു മുന്നേറിയത്. പുരുഷ ഡബിൾസ് ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പൊരുതിത്തോറ്റു.
English Summary: Prannoy out of Malaysia Open after losing in quarterfinal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.