മനോരമ സ്പോർട്സ് ക്ലബ് അവാർഡ്, അപേക്ഷകൾ നാളെ വരെ
Mail This Article
കേരളത്തിലെ സ്പോർട്സ് ക്ലബ്ബുകൾക്കും കായിക അക്കാദമികൾക്കും വേണ്ടിയുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിന് നാളെ വരെ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28ന് അവസാനിക്കും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരങ്ങളുടെ ആകെ തുക 6 ലക്ഷം രൂപ. 2022ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്ര
അപേക്ഷ അയയ്ക്കേണ്ട വിലാസം:
സ്പോർട്സ് ക്ലബ് അവാർഡ്,
സ്പോർട്സ് ഡെസ്ക്,
മലയാള മനോരമ,
പിബി നമ്പർ 26, കോട്ടയം– 686 001
sportseditor@mm.co.in എന്ന
ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.
സംശയങ്ങൾക്ക് വിളിക്കാം: 98460 61306
(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)
English Summary: manorama sports club award