ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണ മെഡൽ നിലനിർത്താൻ നിഖാത് സരീൻ, ഒളിംപിക്സ് മെഡൽത്തിളക്കവുമായി ലവ്‌ലിന ബോർഗോഹെയ്ൻ. ഇക്കുറി  ലോക വനിതാ സീനിയർ ബോക്സിങ്ങിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ ഇവരിലാണ് എല്ലാവരുടെയും പ്രതീക്ഷ. 6 തവണ ലോകചാംപ്യനായിരുന്ന മേരികോമിന്റെ അഭാവം ടീമിനെ ഒട്ടും ബാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ മത്സരിക്കുന്നത് നേട്ടമായി മാറുമെന്നു ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് അജയ് സിങ്ങും പരിശീലകരും സ്വപ്നം കാണുന്നു. 

ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മേരി കോം, ബോളിവുഡ് താരം ഫർഹാൻ അക്തർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നിഖാത് സരീനും  അസർബൈജാൻ താരം ഇസ്മായിലോവ അനഖാനിമും തമ്മിലാണ് ആദ്യ മത്സരം.  

ഇന്ത്യയുടെ 12 അംഗ ടീമിൽ  നിതു ഗൻഖാസ് (48 കിലോ), സാക്ഷി ചൗധരി (52 കിലോ), പ്രീതി (54 കിലോ), മനീഷ മൗൻ (57 കിലോ), സാക്ഷി ചോപ്ര (63 കിലോ), മഞ്ജു ബംബോറിയ (66 കിലോ), സനമച്ചാ ചാനു (70 കിലോ), നുപുർ ഷിറോൻ (81 പ്ലസ് കിലോ) എന്നിവരുമുണ്ട്. 

70 രാജ്യങ്ങിൽ നിന്നുള്ള 350 താരങ്ങളാണു 26 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക. 20 കോടിയോളം രൂപയാണ് ആകെ സമ്മാനത്തുക. 

അതേസമയം യുഎസ്, ബ്രിട്ടൻ, അയർലൻഡ്, കാനഡ, സ്വീഡൻ, പോളണ്ട്, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, സ്വിറ്റ്സർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ വിട്ടു നിൽക്കുകയാണ്. 

English Summary: World women's boxing championship begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com