ADVERTISEMENT

അസ്താന∙  കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിലെ യാൻ നീപോംനീഷി–ഡിങ് ലിറൻ ഒൻപതാം ഗെയിം 82 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. നീപ്പോ ഇപ്പോഴും ഒരു പോയിന്റ് മുന്നിലാണ് (5–4). പത്താം റൗണ്ട് ഇന്ന് നടക്കും.

വെള്ളക്കരുക്കളുമായി റുയ്‌ലോപസ് പ്രാരംഭത്തിൽ നീപ്പോയുടെ ആദ്യ നീക്കത്തിന് ബർലിൻ പ്രതിരോധത്തിൽ ഡിങ്ങിന്റെ മറുപടി. ആന്റി ബർലിൻ വേരിയേഷനിൽ ഇരുവരും കരുതലോടെ മുന്നേറിയപ്പോൾ ഇരുതല മൂർച്ചയുള്ള പൊസിഷൻ പിറന്നു. എതിരാളിയുടെ രാജാവിനു നേരെ ആക്രമണത്തിനൊരുങ്ങിയ നീപ്പോ ഒരു കാലാളിനെ ബലി നൽകി. രാജ്ഞിയുടെ വശത്തായിരുന്നു ഡിങ്ങിന്റെ പ്രത്യാക്രമണം. വലിയ കരുക്കളെ ഇരുവരും വെട്ടിമാറ്റുകയും നീപ്പോ കാലാളെ തിരിച്ചുപിടിക്കുകയും ചെയ്തതോടെ ആർക്കും വ്യക്തമായ മൂൻതൂക്കമില്ലാത്ത സ്ഥിതിയായി. റൂക്ക് ആൻഡ് നൈറ്റ് എൻഡ് ഗെയിമിൽ ഒരു കാലാളെ നൽകി ഡിങ് പ്രതിരോധം ശക്തമാക്കി.

50–ാം നീക്കത്തോടെ സമനില സാധ്യതകൾ തെളിഞ്ഞെങ്കിലും നീപ്പോ മറ്റൊരു വിജയത്തിനായി ശ്രമിച്ചതോടെ ചാംപ്യൻഷിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം പിറന്നു. 6 മണിക്കൂറോളം നീണ്ട കളിക്കുശേഷം ഇരുവരും സമനിലയ്ക്ക് കൈകൊടുത്തു.

English Summary: World Chess Championship

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com