ADVERTISEMENT

ചെന്നൈ ∙ പുരുഷ– വനിതാ വ്യത്യാസമില്ലാതെ പൊതുവിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾ ജൂൺ 13 മുതൽ 17 വരെ ചെന്നൈയിൽ നടക്കും. എക്സ്പ്രസ് മാൾ ആണ് മത്സരവേദി. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി പുരുഷ–വനിതാ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് മത്സരങ്ങൾ. ആതിഥേയരായ ഇന്ത്യയടക്കം 9 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈജിപ്താണ് ടൂർണമെന്റിലെ മുൻനിര ടീം. സൗരവ് ഘോഷാൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ അഭയ് സിങ്, ജോഷ്ന ചിന്നപ്പ, തൻവി ഖന്ന എന്നിവരാണ് അംഗങ്ങൾ. തമിഴ്നാട് സർക്കാരാണ് മുഖ്യ സംഘാടകർ.

English Summary: Squash World Cup in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com