ഖേലോ ഇന്ത്യ അത്‌ലറ്റിക്സ്: എംജി ചാംപ്യന്മാർ
Mail This Article
ലക്നൗ ∙ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ (കെഐയുജി) അത്‌ലറ്റിക്സ് വിഭാഗത്തിൽ കോട്ടയം മഹാത്മാഗാന്ധി (എംജി) യൂണിവേഴ്സിറ്റി ചാംപ്യൻമാർ. 7 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടി 89 പോയിന്റുമായാണു എംജി യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്.
മംഗളൂരു യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും(74 പോയിന്റ്), ശിവാജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും(46 പോയിന്റ്) നേടി. പുരുഷ വിഭാഗത്തിൽ 49 പോയിന്റുമായി എംജി ഒന്നാമതെത്തിയപ്പോൾ വനിതാ വിഭാഗത്തിൽ 35 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി.
പോൾവോൾട്ടിൽ എ.കെ. സിദ്ധാർഥ് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. ആകാശ് എം. വർഗീസ് ട്രിപ്പിൾ ജംപിലും എം. മനൂപ് 400 മീറ്റർ ഹർഡിൽസിലും സ്വർണം നേടി. കെ.എം. ശ്രീകാന്ത് ലോങ്ജംപിലും എം. അനന്തകൃഷ്ണ 5000 മീറ്ററിലും സ്വർണം നേടി. വനിതാ വിഭാഗം 100 മീറ്റർ, 400 മീറ്റർ റിലേകളിലും എംജിക്കാണ് സ്വർണം.
English Summary: Khelo India Athletics: MG University become Champions