ADVERTISEMENT

സിംഗപ്പൂർ ∙ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും സൈന നെഹ്‍വാളും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ പുറത്ത്.  പ്രണോയ് ലോക നാലാം റാങ്കുകാരനായ ജപ്പാന്റെ കൊഡായി നരോകയോടാണ് (15-21, 19-21) പരാജയപ്പെട്ടത്. ജപ്പാന്റെ അകാനെ യമഗുച്ചി സിന്ധുവിനെ തോൽപിച്ചപ്പോൾ (21-18, 19-21, 17-21). സൈന തായ്‌ലൻഡിന്റെ റാച്ചനോക് ഇന്റനോണിനോട് (13-21, 15-21) പരാജയപ്പെട്ടു.പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും പുരുഷ ഡബിൾസിൽ എം.ആർ.അർജുൻ– ധ്രുവ് കപില സഖ്യവും ആദ്യ മത്സരം വിജയിച്ചു.

English Summary: Sindhu, Saina, Prannoy out

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com