ADVERTISEMENT

ഭുവനേശ്വർ ∙ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ് പുരുഷ ട്രിപ്പിൾ ജംപ് മത്സരത്തിനിടെ ജംപിങ് പിറ്റിൽ ഇടറിവീണ് യുവതാരത്തിന്റെ കാൽ ഒടിഞ്ഞു. കർണാടകയുടെ ഇരുപതുകാരൻ അഖിലേഷിനാണ് വലതുകാലിനു ഗുരുതര പരുക്കേറ്റത്.

റൺവേയിൽ നിന്ന് ഓടിയടുത്ത ശേഷം ആദ്യ കാൽ കുത്തി, രണ്ടാം കാലിൽ നിന്ന് ഉയർന്നു ചാടാൻ ശ്രമിച്ചെങ്കിലും അഖിലേഷ് ലാൻഡിങ് പിറ്റിലേക്കു വീഴുകയായിരുന്നു. ലാൻഡിങ് പിറ്റിനടുത്തുള്ള ടേക് ഓഫ് ബോർഡിൽ തട്ടി കാൽ തെറ്റുകയായിരുന്നു.

പിറ്റിൽ നിന്ന് എഴുന്നേൽക്കാൻ അഖിലേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാൽ ഒടിഞ്ഞു തൂങ്ങിയതായി കണ്ട് സംഘാടകരും മെഡിക്കൽ സംഘവും ഓടിയെത്തി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.

വേദന സഹിക്കാൻ കഴിയാതെ ലാൻഡിങ് പിറ്റിൽ തളർന്നിരിക്കുന്ന അഖിലേഷ്. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയില്‍
വേദന സഹിക്കാൻ കഴിയാതെ ലാൻഡിങ് പിറ്റിൽ തളർന്നിരിക്കുന്ന അഖിലേഷ്. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയില്‍
ഒടിഞ്ഞ ഭാഗം മാധ്യമപ്രവർത്തകരും മറ്റുള്ളവരും കാണാതിരിക്കാൻ തുണിചുറ്റി മറച്ചിരിക്കുന്നു. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
ഒടിഞ്ഞ ഭാഗം മാധ്യമപ്രവർത്തകരും മറ്റുള്ളവരും കാണാതിരിക്കാൻ തുണിചുറ്റി മറച്ചിരിക്കുന്നു. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
മെഡിക്കൽ സംഘത്തിന്റ സ്ട്രച്ചറിൽ അഖിലേഷിനെ കിടത്തിയ ശേഷം ആശുപത്രിയിലേക്കു മാറ്റുന്നു. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ
മെഡിക്കൽ സംഘത്തിന്റ സ്ട്രച്ചറിൽ അഖിലേഷിനെ കിടത്തിയ ശേഷം ആശുപത്രിയിലേക്കു മാറ്റുന്നു. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ

English Summary : Triple jumper Akhilesh to undergo surgery after horror injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com