ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിൽ മെഡൽക്കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്കു നിരാശ സമ്മാനിച്ച് ജൂഡോയിലെ ഉത്തേജക വിവാദം. ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ജൂഡോ ടീമിലെ 4 പേരാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെയാണ് നാഡ, ജൂഡോ താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയിൽ കുടുങ്ങിയവരിൽ 2 പേർ അടുത്തിടെ തജിക്കിസ്ഥാനിൽ നടന്ന രാജ്യാന്തര മത്സരത്തിലും പങ്കെടുത്തിരുന്നു. 

കുറ്റക്കാരെ മാറ്റി നിർത്തി പകരക്കാരെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഈയിനങ്ങളിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു പ്രാതിനിധ്യം നഷ്ടമാകും. ജൂലൈ 15 ആണ് ഏഷ്യൻ ഗെയിംസിന് എൻട്രി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 

English Summary: Doping Controversy for asian Games Judo Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com