യോഗ്യതാ റൗണ്ടിലെ പ്രകടനം ആവർത്തിച്ചില്ല; റിലേയിൽ അഞ്ചാമത്, ടീമിൽ മൂന്ന് മലയാളികൾ
Mail This Article
ബുഡാപെസ്റ്റ് ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീമിന് അഞ്ചാം സ്ഥാനം. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനത്തോടെ യോഗ്യതാ റൗണ്ടിലെ രണ്ടാംസ്ഥാനക്കാരായി ഫൈനലിലേക്കു മുന്നേറിയ ഇന്ത്യൻ താരങ്ങൾക്ക് ഇന്നലെ ആ പ്രകടനം ആവർത്തിക്കാനായില്ല (2.59.92 മിനിറ്റ്).
നിലവിലെ ചാംപ്യൻമാരായ യുഎസ് സ്വർണവും ഫ്രാൻസ് വെള്ളിയും നേടി. ഇതാദ്യമായാണ് ഇന്ത്യൻ പുരുഷ റിലേ ടീം ലോക ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തിയത്. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും തമിഴ്നാട് സ്വദേശി രാജേഷ് രമേഷുമാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.
പാരുൽ ചൗധരി 11–ാമത്
വനിതകളുടെ സ്റ്റീപിൾചേസ് ഫൈനലിൽ ഇന്ത്യൻ താരം പാരുൽ ചൗധരിക്ക് 11–ാം സ്ഥാനം. ലളിത ബാർബറുടെ പേരിലുള്ള ദേശീയ റെക്കോർഡ് തകർത്ത പാരുൽ ഫൈനലിൽ മികച്ച പ്രകടനമാണ് നടത്തിയത് (9.15.31 മിനിറ്റ്)
English Summary: Indian mens relay team finish fifth in World Athletics Championship