ADVERTISEMENT

ഹാങ്ചോ∙ പുരുഷ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യൻ വനിതകളും ഗോൾവർഷത്തോടെ തുടങ്ങി. യുവതാരം സംഗീതകുമാരിയുടെ ഹാട്രിക്കിന്റെ മികവിൽ, ആദ്യ പൂൾ മത്സരത്തിൽ സിംഗപ്പുരിനെ 13–0ന് ആണ് ഇന്ത്യ തകർത്തത്. പുരുഷ ടീം ആദ്യ 2 മത്സരങ്ങളിൽ 32 ഗോൾ നേടിയിരുന്നു.

സംഗീത 23, 47, 56 മിനിറ്റുകളിലും നവനീത് കൗർ 14‍–ാം മിനിറ്റിൽ 2 തവണയും ഗോൾ നേടി. ഉദിത(6), സുശീല ചാനു(8), ദീപിക(11), ദീപ് ഗ്രേസ് എക്ക(17), നേഹ(19), സലീമ ടെറ്റെ(35), മോണിക്ക(52), വന്ദന കഠാരിയ(56) എന്നിവരാണ് മറ്റു സ്കോറർമാർ. നാളെ മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പൂൾ മത്സരം.

English Summary: India beat Singapore in Asian Games hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com