അഞ്ചു വർഷം മുൻപ് ഒരേ ടീമിൽ, ഇന്ന് എതിരാളികൾ, കൊറിയയിലെ വിചിത്ര സൗഹൃദം
Mail This Article
×
അഞ്ചു വർഷം മുൻപ് ഒരേ ടീമിൽ, ഇന്ന് എതിരാളികൾ– ഹാങ്ചോ ഏഷ്യൻ ഗെയിംസ് വനിതാ ബാസ്കറ്റ്ബോളിൽ മത്സരിച്ച ദക്ഷിണ കൊറിയ– ഉത്തര കൊറിയ ടീമുകൾക്ക് പറയാനുള്ളത് ഒരു വിചിത്ര സൗഹൃദത്തിന്റെ കഥയാണ്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഉത്തര കൊറിയയിൽ നിന്നുള്ള 3 പേരെ ഉൾപ്പെടുത്തിയാണ് ദക്ഷിണ കൊറിയൻ ടീം ബാസ്കറ്റ്ബോൾ മത്സരത്തിനിറങ്ങിയത്. അന്ന് വെള്ളി മെഡലുമായാണ് ടീം മടങ്ങിയത്. പിന്നീട് നയതന്ത്ര പ്രശ്നങ്ങൾ മൂലം ഇരു ടീമുകളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇന്നലെ നടന്ന ബാസ്കറ്റ്ബോൾ ഗ്രൂപ്പ് മത്സരത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ 81–62ന് ദക്ഷിണ കൊറിയയ്ക്കായിരുന്നു ജയം.
English Summary: Korea vs Korea in Asian Games
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.