ADVERTISEMENT

ഹാങ്ചോ∙ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലില്‍. 1984ല്‍ ലൊസാഞ്ചലസ് ഒളിംപിക്സിൽ പി.ടി. ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്. സമയം 55.42. അന്നു നാലാമതായി ഫിനിഷ് ചെയ്ത ഉഷയ്ക്ക് നേരിയ വ്യത്യാസത്തിലാണ് ഒളിംപിക് മെഡൽ നഷ്ടമായത്. ഹീറ്റ്സില്‍ ഒന്നാമതായാണ് വിദ്യ ഫിനീഷ് ചെയ്തത്.

പുരുഷന്‍മാരുടെ 800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്സലും ഫൈനലിലെത്തി. അഫ്സലും ഹീറ്റ്സില്‍ ഒന്നാമതെത്തി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഹൈജംപിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി.

പുരുഷ–വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയില്‍ ഇന്ത്യ വെങ്കലം നേടി. സഞ്ജന അതുല, കാര്‍ത്തിക ജഗദീശരന്‍, ഹീരല്‍ സാധു, ആരതി രാജ്കസ്തൂരി എന്നിവരാണ് വനിത റിലേയില്‍ ഇറങ്ങിയത്. ആര്യന്‍ പാല്‍ സിങ്, ആനന്ദ്കുമാര്‍ , സിദ്ധാന്ത് കുംബ്ലെ, വിക്രം രാജേന്ദ്ര എന്നിവരാണ് പുരുഷവിഭാഗത്തില്‍ മത്സരിച്ചത്.

English Summary: Asian Games: Vithya Ramraj has equaled National Record mark (55.42s) of legend PT Usha in 400m Hurdles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com