ADVERTISEMENT

പുരുഷ ഷോട്പുട്ടിൽ നിലവിലെ ചാംപ്യനും ഏഷ്യൻ റെക്കോർഡ് ജേതാവായ തേജീന്ദർപാൽ സിങ്ങിൽ‌ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിപ്പോയതോടെ ആശങ്കയായി. ആദ്യ 2 ത്രോകളും ഫൗളായ തേജീന്ദർ അവസാന ഊഴത്തിനു മുൻപ് രണ്ടാം സ്ഥാനത്തായിരുന്നു. സൗദിയുടെ മുഹമ്മദ് ടോലോയെ മറികടന്ന് സ്വർണം നേടണമെങ്കിൽ അവസാന ത്രോയിൽ തേജീന്ദറിന് 20.18 മീറ്റർ പിന്നിടണമായിരുന്നു. അവസാന ശ്രമത്തിൽ 20.36 മീറ്റർ എറിഞ്ഞിട്ട് താരം രാജ്യത്തിന്റെ സ്വർണ പ്രതീക്ഷ കാത്തു.

English Summary: Gold Medal for Tajinderpal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com