ADVERTISEMENT

ഹാങ്ചോ∙ 2036 ഒളിംപിക്സിന്റെ ആതിഥേയത്വം ഇന്ത്യയ്ക്കു ലഭിക്കാൻ ശ്രമം തുടങ്ങാൻ സമയമായെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ രാജ്യത്തിന്റെ താരങ്ങളും പരിശീലകരും ദേശീയ ഫെഡറേഷനുകളും കഠിനപ്രയത്നം നടത്തിയാൽ പാരിസ് ഒളിംപിക്സിൽ മെഡൽ നേട്ടം ഇരട്ടിയാക്കാമെന്നും ഉഷ പറഞ്ഞു. 

കായികരംഗത്തെ വികസനത്തിനായി കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വളരെയേറെ താൽപര്യമെടുക്കുന്നുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യ കൂടുതൽ മെഡലുകൾ നേടുമെന്ന് ഉറപ്പാണ്. 

ആ മികവിന്റെ അടിസ്ഥാനത്തിൽ നമുക്ക് ഒളിംപിക്സ് ആതിഥേയരാകാനും കഴിയും– ഉഷ പറഞ്ഞു. 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി)  സെഷനിൽ 2036 ഒളിംപിക്സ് ആതിഥേയത്വം ലഭിക്കാൻ ഇന്ത്യ ഔദ്യോഗികമായി അപേക്ഷ നൽകിയേക്കും.

English Summary:

‌It is time to start trying for the Olympic venue: PT Usha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com