കഴിഞ്ഞ 5 സംസ്ഥാന സ്കൂൾ കായികോത്സവങ്ങളിൽ ചാംപ്യൻ സ്കൂളുകളുടെ പ്രകടനം
Mail This Article
ഐഡിയൽ വണ്ടർഫുൾ !
പരമ്പരാഗത ചാംപ്യൻ സ്കൂളുകളെ മലർത്തിയടിച്ച് കഴിഞ്ഞ വർഷം കിരീടം നേടിയത് മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ആണ്. 25 താരങ്ങളുടെ ചെറു സംഘവുമായി എത്തിയാണ് അവർ കിരീടം ചൂടിയത്. ഇത്തവണ ടീമിൽ 30 പേർ.
പറക്കാൻ പറളി, കിടുക്കാൻ കല്ലടി, മിടുക്കോടെ മുണ്ടൂർ
ചാംപ്യൻ സ്കൂളുകളുടെ ജില്ലയായ പാലക്കാട്ടു നിന്ന് ഇത്തവണയും പറളി, കല്ലടി, മുണ്ടൂർ സ്കൂളുകൾ പോരിനിറങ്ങുന്നുണ്ട്. ജില്ലാതല കായികോത്സവത്തിൽ മുണ്ടൂരിന്റെ വെല്ലുവിളിയെ അതിജീവിച്ചാണു പറളി കിരീടം നേടിയത്. ട്രാക്ക് ഇനങ്ങളിൽ പാലക്കാടൻ സ്കൂളുകളുടെ കരുത്തിനെ അതിജീവിക്കാൻ മറ്റു സ്കൂളുകൾ പ്രയാസപ്പെടും.
മടങ്ങിവരാൻ ‘പ്രതാപികൾ’
സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഏറെക്കാലം കൈവശം വച്ചിരുന്ന കോരുത്തോട് സികെഎം എച്ച്എസ്എസ് തങ്ങളുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് ഇത്തവണ എത്തുന്നത്. സ്കൂളിന്റെ കായികക്കുതിപ്പിന് ചുക്കാൻ പിടിച്ച പരിശീലകൻ കെ.പി.തോമസ്, പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലാണിപ്പോൾ. എസ്എംവിയും ഇത്തവണ ഒരുങ്ങിത്തന്നെ.
പേടിക്കണം, ആതിഥേയരെ
ആതിഥേയരുടെ ആത്മവിശ്വാസം ഇക്കുറി മറ്റു ജില്ലകളിലെ സ്കൂളുകൾക്കു വെല്ലുവിളി ഉയർത്തും. ജില്ലാതല ചാംപ്യൻമാരായ കാൽഡിയൻ സിറിയൻ എച്ച്എസ്എസ് ആണ് പ്രധാന പോരാളികളെങ്കിലും ഞെട്ടിക്കാൻ നാട്ടിക ഫിഷറീസ് സ്കൂൾ പിന്നാലെയുണ്ട്.
കരുത്തറിയിക്കാൻ എറണാകുളം
എറണാകുളത്തെ ചാംപ്യൻ സ്കൂളുകൾ കഴിഞ്ഞ വർഷം നിറംമങ്ങി. കോതമംഗലം മാർ ബേസിലും കോതമംഗലം സെന്റ് ജോർജും മാതിരപ്പിള്ളി ജിവിഎച്ച്എസ്എസും ഒക്കെ കോവിഡ് മൂലം തളർച്ചയിലായിരുന്നു. പൂർവാധികം ശക്തിയോടെ തിരിച്ചെത്താനാണ് ഇവരുടെ തീരുമാനം.
* (പോയിന്റ് നിലയാണ് സ്കൂളുകളുടെ പേരിനൊപ്പം. 2020, 2021 വർഷങ്ങളിൽ കോവിഡ് മൂലം കായികോത്സവം നടന്നില്ല.)