ADVERTISEMENT

കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു കുന്നംകുളത്തു തുടക്കമായി. മേളയിലെ ആദ്യ സ്വർണം കണ്ണൂർ സ്വന്തമാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കണ്ണൂരിലെ ഗോപികയാണു സ്വര്‍ണം നേടിയത്.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മലപ്പുറം നേടി. മുഹമ്മദ് അമീൻ സ്വർണവും മുഹമ്മദ് ജസീൽ വെള്ളിയും നേടി. ഇരുവരും ചീക്കോട് കെ.കെ.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ്. സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാടാണ് ഒന്നാമതും രണ്ടാമതും. ബിജോയ് സ്വർണവും മുഹമ്മദ് മഷ്ബൂദ് വെള്ളിയും നേടി.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോതമംഗലം മാർ ബേസില്‍ സ്കൂളിലെ സി.ആർ. നിത്യ സ്വർണം സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ കൊപ്പം ജി.വി.എച്ച്.എസ്.എസിലെ (പാലക്കാട്) എം. ശിവരഞ്ജിനിക്കാണ് ഒന്നാം സ്ഥാനം. പാലക്കാടിന്റെ കാവ്യ കൃഷ്ണൻ രണ്ടാമതെത്തി.

English Summary:

State School Sports Meet 2023 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com