ADVERTISEMENT

പനജി (ഗോവ) ∙ രാജ്യത്തെ കായികതാരങ്ങളുടെ ഐക്യവും സ്പോർട്സ്മാൻഷിപ്പും പരിപോഷിപ്പിക്കാൻ ദേശീയ ഗെയിംസിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവയിൽ നടക്കുന്ന 37–ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ഫറ്റോർഡ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുത്തു. ഒളിംപ്യൻ സജൻ പ്രകാശാണ് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു  കേരളത്തിന്റെ പതാക വഹിച്ചത്.  

കേരളത്തിന് 3 മെഡൽ

ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 2 വെള്ളിയും ഒരു വെങ്കലവും. പുരുഷന്മാരുടെ അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ കോഴിക്കോട് സ്വദേശികളായ പി.എസ്.ഷിറിൽ റുമാൻ, പി.കെ.മുഹമ്മദ് സഫാൻ, എം.പി.സാത്വിക്, മുഹമ്മദ് നിബ്രസുൽ ഹഖ് എന്നിവരുടെ ടീമും വനിതാ ഫെൻസിങ്ങിൽ എസ്.സൗമ്യയും വെള്ളി നേടി. ആയോധന കലയായ പെൻചാക് സിലാട് വനിതാ വിഭാഗത്തിൽ അന്ന മരിയ ഏബ്രഹാം വെങ്കലം നേടി.

 ഇതിനിടെ, മത്സരത്തിനിടെ പരുക്കേറ്റ  കേരള വെയ്റ്റ്ലിഫ്റ്റിങ് താരം ബിശ്വ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. 

English Summary:

National games started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com