ADVERTISEMENT

മഡ്ഗാവ് ∙ ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരളത്തെ നയിച്ച ഒളിംപ്യൻ സജൻ പ്രകാശ് മെഡൽവേട്ടയിലും കേരളത്തിന്റെ നായകനായി. ഇന്നലെ 200 മെഡ്‌ലേ റിലേയിൽ സ്വർണവും 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും നേടിയതോടെ സജന്റെ മെഡലുകളുടെ എണ്ണം ഒൻപതായി. 

3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസിൽ സജൻ പ്രകാശ് നേടിയത് സജന്റെ ആകെ ദേശീയ ഗെയിംസ് മെഡലുകൾ ഇതോടെ 26 ആയി.  

ഇന്നലെ 2 സ്വർണവും 3 വെള്ളിയും 4 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. തയ്ക്വാൻഡോയിൽ വനിതാ 67 കിലോഗ്രാം വിഭാഗത്തിൽ ജേതാവായ മാർഗരറ്റ് മരിയ റെജിയാണ് മറ്റൊരു സ്വർണ ജേതാവ്. 

സെപക്താക്രോയിൽ കേരള പുരുഷ ടീമും അത്‌ലറ്റിക്സിൽ 4–400 മിക്സ്ഡ് റിലേ ടീമും വെള്ളി നേടി. 

തയ്ക്വാൻഡോ പുരുഷ 80 കിലോഗ്രാമിൽ യാസിർ മുഹമ്മദ്,  വനിതാ വുഷുവിൽ എൻ.പി.ഗ്രീഷ്മ, പി.സി.സ്നേഹ, വനിതാ ഹൈജംപിൽ എയ്ഞ്ചൽ പി.ദേവസ്യ എന്നിവരാണ് വെങ്കല മെഡൽ ജേതാക്കൾ.

English Summary:

Sajan Prakash got nine medals in Goa national games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com