ADVERTISEMENT

തിരുവനന്തപുരം ∙ കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ചെസ് ഫെസ്റ്റിവല്‍ വ്യാഴം രാവിലെ 11 ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. പ്രത്യേക ക്ഷണിതാവായി ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പങ്കെടുക്കും. 

ക്യൂബന്‍ ഗ്രാന്റ് മാസ്റ്റര്‍മാരായ ദിലന്‍ ഇസിദ്രോ ബെര്‍ദായെസ് അസന്‍, റോഡ്‌നി ഒാസ്‌കര്‍ പെരസ് ഗാര്‍സ്യ, ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസ്, എലിയെര്‍ മിറാന്‍ദ മെസ എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് എത്തിയത്. മത്സരവേദിയായ ഹോട്ടല്‍ ഹയാത്തിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ശശി തരൂര്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. വി.കെ.പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ചെസ് ഒളിംപ്യന്‍ എന്‍.ആര്‍.അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍, കായിക അഡീ. ഡയറക്ടര്‍ ഷാനവാസ് ഖാന്‍ ഇ. എന്നിവര്‍ പ്രസംഗിക്കും. അഞ്ചു ദിവസം നീളുന്ന ചെസ് ഫെസ്റ്റിവല്‍ 20ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com