ജിമ്മി ജോർജ് പുരസ്കാരം എം. ശ്രീശങ്കറിന്
Mail This Article
×
പേരാവൂർ (കണ്ണൂർ) ∙ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം ലോങ് ജംപ് താരം ഒളിംപ്യൻ എം.ശ്രീശങ്കറിന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ 22ന് സമ്മാനിക്കും. ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ശ്രീശങ്കറിനെ തിരഞ്ഞെടുത്തത്. 1989ൽ മുതൽ നൽകിവരുന്ന അവാർഡ് നേടുന്ന മുപ്പത്തിയഞ്ചാമത് താരമാണ് ശ്രീശങ്കർ. ജിമ്മി ജോർജിന്റെ ചരമവാർഷിക ദിനമായിരുന്ന ഇന്നലെ അക്കാദമിയിൽ ഫൗണ്ടേഷൻ ഭാരവാഹികളായ സെബാസ്റ്റ്യൻ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, ജിമ്മിയുടെ മകൻ ജോസഫ് ജോർജ്, സ്റ്റാൻലി ജോർജ് എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.
English Summary:
M Sreesankar won Jimmy George award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.