ADVERTISEMENT

ബെംഗളൂരു ∙ ഹരിയാന സ്വദേശി അമാൻ കുമാറും ഡൽഹി സ്വദേശി സമീർ ചൗധരിയും പ്രൈം വോളിബോൾ ലീഗ് ലേലത്തിലെ മിന്നും താരങ്ങൾ. അറ്റാക്കറായ അമാനിനെ 18 ലക്ഷം രൂപയ്ക്ക് കേരള ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരമായ സെറ്റർ സമീർ ചൗധരി 18 ലക്ഷം പ്രതിഫലത്തിൽ ചെന്നൈ ബ്ലിറ്റ്സിലെത്തി. പ്രൈം വോളി മൂന്നാം സീസണിന് മുന്നോടിയായി ഇന്നലെ ബെംഗളൂരുവിൽ നടന്ന താരലേലത്തിൽ രാജ്യത്തെ 514 കളിക്കാരാണ് ഉൾപ്പെട്ടത്. ഇതിൽ 37 താരങ്ങളെ 9 ടീമുകൾ ചേർന്നു സ്വന്തമാക്കി. പഞ്ചാബ് സ്വദേശിയായ പ്രിൻസ് ഭരദ്വാജാണ് (7.8 ലക്ഷം) മറ്റൊരു കേരള ടീമായ കാലിക്കറ്റ് ഹീറോസിന്റെ വിലയേറിയ താരം.  

കേരളത്തിൽ നിന്നുള്ള താരങ്ങളെയും ഉയർന്ന പ്രതിഫലം നൽകി ടീമുകൾ സ്വന്തമാക്കി. 11.5 ലക്ഷം രൂപയ്ക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്സിൽ തിരിച്ചെത്തിയ ഷോൺ ടി.ജോണിനാണ് ലേലത്തിൽ പങ്കെടുത്ത മലയാളി താരങ്ങളില്‍ ഉയർന്ന പ്രതിഫലം ലഭിച്ചത്. അജിത് ലാലിനെ (8.25 ലക്ഷം) മുംബൈ മെറ്റിയോസും നിയാസ് അബ്ദുൽ സലാം (7 ലക്ഷം) ഹൈദരാബാദ് ബ്ലാക് ഹോക്സും സ്വന്തമാക്കി. 

എൻ.ജിതിൻ (5.9 ലക്ഷം), കെ.സച്ചിൻ (5 ലക്ഷം), സി.കെ.രതീഷ് (2 ലക്ഷം) എന്നീ കേരള താരങ്ങളെ കൊച്ചി ടീം സ്വന്തമാക്കിയപ്പോൾ ലിബറോ അലൻ ആഷിഖാണ് (3 ലക്ഷം) ഇത്തവണത്തെ ലേലത്തിലൂടെ കാലിക്കറ്റ് ഹീറോസിലെത്തിയ മലയാളി. 

ഫെബ്രുവരി 19 നു ചെന്നൈയിൽ ആരംഭിക്കുന്ന പ്രൈം വോളിബോൾ മൂന്നാം സീസൺ മത്സരങ്ങൾ മാർച്ച് 22 ന് അവസാനിക്കും.

English Summary:

Prime Volley Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com