കുടുംബത്തോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത് മൈക്കൽ ഓവൻ
Mail This Article
കുടുംബത്തോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ഈ മുൻ ഇംഗ്ലിഷ് താരം (പിന്നിൽ ഇടത്) ഫുട്ബോൾ പ്രേമികൾക്കു സുപരിചിതനാണ്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായിരുന്ന മൈക്കൽ ഓവൻ. കൗമാരപ്രായത്തിൽ തന്നെ രാജ്യാന്തര ഫുട്ബോളിൽ വരവറിയിച്ച ഓവൻ ലിവർപൂൾ ക്ലബ്ബിന്റെയും പ്രധാന താരങ്ങളിലൊരാളായിരുന്നു. റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ പ്രധാന ക്ലബ്ബുകൾക്കു വേണ്ടിയും ജഴ്സിയണിഞ്ഞു.
കളിക്കുന്ന കാലത്തു തന്നെ പരസ്യ ചിത്രങ്ങളിൽ സജീവമായിരുന്ന നാൽപത്തിനാലുകാരൻ ഓവൻ ഇപ്പോഴും ഒട്ടേറെ ബ്രാൻഡുകളുടെ അംബാസഡറാണ്. ആഡംബര കാറുകളുടെ വിപുലമായ ശേഖരമുള്ള ഓവനും ഭാര്യ ലൂയിസെയ്ക്കും (താഴെ ഇടത്) മത്സരയോട്ടങ്ങളിൽ പങ്കെടുക്കുന്ന ഒട്ടേറെ കുതിരകളുമുണ്ട്. ജെമ്മ റോസ് (20 വയസ്സ്), ജയിംസ് മൈക്കൽ (17), എമിലി മേയ് (16), ജെസീക്ക (13) എന്നിവരാണ് മക്കൾ.