ADVERTISEMENT

വീടിനു ചേർന്നുള്ള കൃഷിയിടത്തിൽ വിളവു പരിശോധിക്കുന്ന ഇവർ ഇന്ത്യയുടെ അഭിമാനതാരമാണ്. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ കർണം മല്ലേശ്വരി. 2000 സിഡ്നി ഒളിംപിക്സിൽ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിലായിരുന്നു ആന്ധ്രപ്രദേശുകാരി മല്ലേശ്വരിയുടെ വെങ്കല നേട്ടം.

ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന ഉൾപ്പെടെ നേടിയ മല്ലേശ്വരി ഇപ്പോൾ പ്രവർത്തിക്കുന്നതും കായികമേഖലയിൽ തന്നെ. ഡൽഹി സർക്കാരിന്റെ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ് നാൽപത്തിയെട്ടുകാരിയായ മല്ലേശ്വരി. ഭർത്താവ് രാജേഷ് ത്യാഗിക്കും 22 വയസ്സുള്ള മകൻ ശരത് ചന്ദ്ര ത്യാഗിക്കുമൊപ്പം താമസിക്കുന്നത് ഹരിയാനയിലെ യമുനാനഗറിൽ.

English Summary:

Karnam Malleswari first Indian woman win medal at Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com