ADVERTISEMENT

ഭൂമിയിലെ ഏറ്റവും വേഗമാർന്ന കാറുകളിലൊന്നും ഏറ്റവും വേഗമുള്ള മനുഷ്യനും ഇന്നലെ മെക്സിക്കോ സിറ്റിയിൽ കണ്ടുമുട്ടി. വേഗത്തിന്റെ കാര്യത്തിൽ ഗിന്നസ് റെക്കോർഡുള്ള ‘ജെൻബീറ്റ’ എന്ന ഈ ഫോർമുല ഇ കാർ ഓടിച്ചത് 100 മീറ്റർ ഓട്ടത്തിലെ ലോക റെക്കോർഡുകാരൻ ജമൈക്കൻ താരം ഉസൈൻ ബോൾട്ട്. കഴിഞ്ഞ വർഷമാണ് മണിക്കൂറിൽ 218.71 കിലോമീറ്റർ വേഗം കൈവരിച്ച് ജെൻബീറ്റ ഇൻഡോർ ട്രാക്കിൽ ഏറ്റവും വേഗം കുറിച്ച കാർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്. ‘‘കാറിനുള്ളിൽ കയറിപ്പറ്റാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു. പിന്നെ എല്ലാം സ്മൂത്ത് ആയിരുന്നു. ഒടുവിൽ എന്നെക്കാൾ വേഗമുള്ള ‘ഒരാളെ’ ഞാൻ കണ്ടുമുട്ടി..’’– കാറിൽ 4.36 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ട ബോൾട്ടിന്റെ വാക്കുകൾ. പുരുഷൻമാരുടെ 100 മീറ്ററിലെയും (9.58 സെക്കൻഡ്) 200 മീറ്ററിലെയും (19.19 സെക്കൻഡ്) ലോക റെക്കോർഡ് ഇപ്പോഴും മുപ്പത്തിയേഴുകാരൻ ബോൾട്ടിന്റെ പേരിലാണ്.

jenbeeta
English Summary:

Usain Bolt Drives Record-breaking Formula E Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com