ADVERTISEMENT

ദീബ്രുഗഡ് (അസം)∙ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യൻ ബോക്സിങ് താരം എം.സി. മേരി കോം. കരിയർ അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ മേരി കോം തള്ളി, ‘‘ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോൾ ഞാൻ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടുവന്നു പറഞ്ഞോളാം. ഞാൻ വിരമിച്ചെന്ന രീതിയിലുള്ള ചില വാർത്തകൾ കണ്ടിരുന്നു. അതു ശരിയല്ല.’’– മേരി കോം വ്യക്തമാക്കി.

‘‘ദീബ്രുഗഡിലെ ഒരു സ്കൂളിലെ പരിപാടിയിൽ വിദ്യാർഥികളെ പ്രചോദിപ്പിക്കുകയാണു ‍ഞാൻ ചെയ്തത്. ഇപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ടെന്നു ഞാൻ അവരോടു പറഞ്ഞു. എന്നാൽ ഒളിംപിക്സിലുള്ള പ്രായപരിധി എന്നെ അതിൽനിന്നു തടയുന്നു. ഞാൻ ഇപ്പോഴും ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ തന്നെ എല്ലാവരെയും അറിയിക്കാം.’’– മേരി കോം പറഞ്ഞു.

6 തവണ ലോക ചാംപ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്. 2003ലെ ആദ്യ ലോക ചാംപ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016– 2022ൽ രാജ്യസഭാംഗമായിരുന്നു.

English Summary:

Boxing icon Mary Kom announces retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com