ADVERTISEMENT

ലഗോസ് (നൈജീരിയ)∙ ഒരേ സമയം പത്തുപേരെ ചെസിൽ നേരിട്ട് നൈജീരിയൻ ചെസ് താരം ടുൻ‌ഡെ ഒനാകോയ. മത്സരത്തിന്റെ ദൃശ്യങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിഡിയോയിലുള്ള പത്തു പേരെയും താരം തോൽപിച്ചു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണു സമൂഹമാധ്യമത്തിൽ വൈറലായത്.

രണ്ടു മണിക്കൂർ മാത്രമാണു മത്സരങ്ങൾ നീണ്ടുനിന്നത്. എതിരാളികളെ ഓരോരുത്തരെയും ചെസ് ബോര്‍ഡുകൾക്കു മുന്നിൽ ഇരുത്തി എല്ലായിടത്തും നടന്നെത്തിയാണ് നൈജീരിയൻ താരം മത്സരങ്ങൾ‌ വിജയിച്ചത്. തന്റെ അക്കാദമിയിലെ 100 വിദ്യാർഥികളുടെ പഠനത്തിനുള്ള പണം ഇതിലൂടെ കണ്ടെത്താന്‍ സാധിച്ചെന്ന് ഒനകോയ എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചു.

താരത്തിന്റെ ‘ചെസ് ഇൻ സ്‍‍ലംസ്’ എന്ന സംഘടന കുട്ടികളുടെ ചെസ് പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. ചെസ് മത്സരത്തിലെ പ്രകടനം രാജ്യാന്തര ശ്രദ്ധ നേടിയതോടെ സംഘടനയ്ക്ക് സമൂഹമാധ്യമത്തിലും ആരാധകർ കൂടി.

English Summary:

Nigerian Chess Player Plays 10 Games Simultaneously, Defeats Every Opponent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com