ADVERTISEMENT

റഷ്യൻ നഗരമായ റോസ്റ്റോവ് ഓൺ ഡോണിലെ തടാകതീരത്ത് നി‍ൽക്കുന്ന ഈ വ്യക്തിയെ മനസ്സിലായോ? ലോക ചെസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അനറ്റൊലി കാർപോവ് തന്നെ. 1975 മുതൽ 1985 വരെ ലോക ചെസ് ചാംപ്യനും 1993, 1996, 1998 വർഷങ്ങളിൽ ലോക ചെസ് ഭരണസമിതിയായ ഫിഡെയുടെ ലോക ചാംപ്യനുമായ കാർപോവ് 9 തവണ ചെസ് ഓസ്കറും നേടി. പിൽക്കാലത്ത് രാഷ്ട്രീയത്തിലിറങ്ങിയ കാർപോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പിന്തുണ നൽകുന്നതിന്റെ പേരിൽ വിമർശന വിധേയനാണ്. റഷ്യൻ ഫെഡറൽ അസംബ്ലിയിലെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ അംഗമാണ് ഇപ്പോൾ കാർപോവ്. ഇടക്കാലത്ത് മത്സര ചെസിലേക്കു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരൻ കാർപോവ് ഇപ്പോഴും പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.

കാർപോവ് (മത്സരകാല ചിത്രം)
കാർപോവ് (മത്സരകാല ചിത്രം)
English Summary:

Sport the star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com