കോട്ടും തൊപ്പിയും ധരിച്ച് മജീഷ്യനെപ്പോലെ മൈക്ക് ടൈസൻ
Mail This Article
×
കോട്ടും തൊപ്പിയും ധരിച്ച് മജീഷ്യനെപ്പോലെ നിൽക്കുന്ന ഈ താരത്തെ തിരിച്ചറിയാൻ വലിയ പ്രയാസമില്ല. യുഎസ് ബോക്സിങ് താരമായ മൈക്ക് ടൈസൻ തന്നെ. 1987 മുതൽ 1990 വരെ ലോകഹെവിവെയ്റ്റ് ലോകചാംപ്യനായി തുടർന്ന ടൈസൻ കരിയറിന്റെ തുടക്കകാലത്ത് ‘അയേൺ മൈക്ക്’, ‘കിഡ് ഡൈനാമിറ്റ്’ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
റിങ്ങിനകത്തും പുറത്തും കലഹങ്ങൾക്കു പേരുകേട്ട ടൈസൻ ഏറ്റവും കുപ്രസിദ്ധി നേടിയത് 1997ൽ ഒരു മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു പറിച്ചതിലൂടെയാണ്. ബോക്സിങ് വിലക്കും ജയിൽവാസവുമെല്ലാമായി നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്ന ടൈസൻ പിൽക്കാലത്ത് ടെലിവിഷൻ ഷോകളിലും സജീവമായി. 2022ൽ റിലീസ് ചെയ്ത ‘ലൈഗർ’ എന്ന തെലുങ്ക്–ഹിന്ദി ചിത്രത്തിലും ടൈസൻ (57) അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു.
English Summary:
Sport the star
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.