ഒളിംപിക്സിലെ പുരുഷ വിഭാഗം ഡെക്കാത്‌ലൺ ചാംപ്യന്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി
Mail This Article
സുന്ദരമായ ഒരു സെൽഫിയെടുത്തു നിൽക്കുന്ന ഈ വ്യക്തി 1976 മോൺട്രിയോൾ ഒളിംപിക്സിലെ പുരുഷ വിഭാഗം ഡെക്കാത്‌ലൺ ചാംപ്യനായിരുന്നു– യുഎസ് താരം ബ്രൂസ് ജെന്നർ. എന്നാൽ ഇപ്പോൾ ഇവർ അറിയപ്പെടുന്നത് കെയ്റ്റ്‌ലിൻ ജെന്നർ എന്നാണ്! തന്റെ സ്ത്രീത്വം തിരിച്ചറിഞ്ഞ ബ്രൂസ് 2015ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി ട്രാൻസ് വുമൺ ആയി മാറിയത്.
അതുവരെ 66 വർഷം പുരുഷനായിട്ടായിരുന്നു ജെന്നറുടെ ജീവിതം. വെളിപ്പെടുത്തലിനു പിന്നാലെ, 4 മണിക്കൂർ 3 മിനിറ്റിനുള്ളിൽ ജെന്നറുടെ ട്വിറ്റർ ഫോളോവേഴ്സ് 10 ലക്ഷം കടന്നു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിലുണ്ടായിരുന്ന ഗിന്നസ് റെക്കോർഡാണ് ജെന്നർ തിരുത്തിയത്.
പിൽക്കാലത്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയ ജെന്നർ 2021ൽ കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണറാകാൻ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. മോഡലിങ്ങും സാമൂഹിക പ്രവർത്തനവുമായി പൊതുരംഗത്ത് ഇപ്പോഴും സജീവമാണ് കെയ്റ്റ്ലിൻ ജെന്നർ (74).