ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക്സിനു മുന്നോടിയായി പാരിസിൽ പരിശീലനം നടത്താൻ മുൻ ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻ മീരാഭായ് ചാനുവിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവായ ചാനു, ഒരു മാസത്തോളം പാരിസിൽ പരിശീലനം നടത്തും. ചെലവ് സർക്കാർ വഹിക്കും. രണ്ടു പരിശീലകരും ഫിസിയോതെറപ്പിസ്റ്റും ഒപ്പമുണ്ടാകും.    ഇരുപത്തിയൊൻപതുകാരിയായ ചാനു, 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്.

English Summary:

Meerabai Chanu to Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com