മനോരമ സ്പോർട്സ് ക്ലബ് അവാർഡ്: ഫൈനലിസ്റ്റുകളായി 8 ക്ലബ്ബുകൾ
Mail This Article
സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ സംസ്ഥാനത്തെ സ്പോർട്സ് ക്ലബ്ബുകൾക്കായി ഒരുക്കുന്ന മനോരമ സ്പോർട്സ് ക്ലബ് 2023 പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ 8 ക്ലബ്ബുകൾ. നൂറോളം അപേക്ഷകളിൽനിന്നാണ് വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ 8 മികച്ച ക്ലബ്ബുകളെ തിരഞ്ഞെടുത്തത്.
മുൻ രാജ്യാന്തര ഫുട്ബോളർ എൻ.പി.പ്രദീപ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, അർജുന അവാർഡ് ജേതാവായ അത്‌ലീറ്റ് ജോസഫ് ജി. ഏബ്രഹാം എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട 8 ക്ലബ്ബുകളിൽ നേരിട്ടെത്തി വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തൽ ഇന്നലെ ആരംഭിച്ചു. ഇവയിൽനിന്നു മികച്ച 3 ക്ലബ്ബുകളെ മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കും. 3 ലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം– 2 ലക്ഷവും ട്രോഫിയും. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് 3–ാം സമ്മാനം. അവാർഡിന് അപേക്ഷ അയച്ച എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും സമ്മാനിക്കും.
ഇതാ ആ 8 ക്ലബ്ബുകൾ
1) കോട്ടയം വെസ്റ്റ് ക്ലബ് താഴത്തങ്ങാടി, കോട്ടയം
2) മാർ ബേസിൽ സ്പോർട്സ് അക്കാദമി കോതമംഗലം
3) റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ വരാക്കര, തൃശൂർ
4) എഫ്സി കുട്ടനെല്ലൂർ, തൃശൂർ
5) ജവാഹർ എഫ്സി മാവൂർ, കോഴിക്കോട്
6) ചക്കാലയ്ക്കൽ സ്പോർട്സ് അക്കാദമി, മടവൂർ
7) ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാളവയൽ, വയനാട്
8) ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമി, വടകര.