ഫോർമുല വൺ: സെയ്ൻസ് ജേതാവ്
Mail This Article
×
മെൽബൺ ∙ ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ് ബുളിന്റെ കുതിപ്പിനു താൽക്കാലിക വിരാമം. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ കാർലോസ് സെയ്ൻസ് ജേതാവായി. സീസണിലെ ആദ്യ 2 ഗ്രാൻപ്രികളിലും ജേതാവായ റെഡ് ബുളിന്റെ മാക്സ് വേർസ്റ്റപ്പൻ എൻജിൻ തകരാർമൂലം ഇടയ്ക്കു വച്ചു റേസ് അവസാനിപ്പിച്ചതാണ് സ്പാനിഷ് ഡ്രൈവർ സെയ്ൻസിനു തുണയായത്. ഫെറാറിയുടെ ചാൾസ് ലെ ക്ലെയർ രണ്ടാമതും മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് മൂന്നാമതുമെത്തി. 2022 ബഹ്റൈൻ ഗ്രാൻപ്രിക്കു ശേഷം ആദ്യമായാണ് ഫെറാറി എഫ് വണ്ണിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നത്.
English Summary:
Formula One Grand Prix update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.