ഷൈനി വിൽസൻ ഏഷ്യൻ അത്‌ലീറ്റ്സ് കമ്മിഷൻ അംഗം
Mail This Article
×
ചെന്നൈ ∙ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിന്റെ അത്‌ലീറ്റ്സ് കമ്മിഷൻ അംഗമായി ഒളിംപ്യൻ ഷൈനി വിൽസനെ നിയമിച്ചു. പി.ടി.ഉഷ അംഗമായിരുന്ന കമ്മിഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുനഃസംഘടിപ്പിച്ച പുതിയ സമിതിയിലെ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമാണ് ഷൈനി. ഖത്തർ സ്വദേശി മുഹമ്മദ് സുലൈമാൻ അധ്യക്ഷനായ സമിതിയിൽ ഷൈനി വിൽസനടക്കം 8 അംഗങ്ങളാണുള്ളത്. ബാങ്കോക്കാണ് ആസ്ഥാനം. പുതിയ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും.
English Summary:
Shiny Wilson becomes Member of Asian Athletes Commission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.