ADVERTISEMENT

ഇന്നലത്തെ കായിക വാർത്തകൾ ഒറ്റനോട്ടത്തിൽ

ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമില്‍ പ്രശ്നങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഗാരി കേഴ്സ്റ്റൻ. ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് ഗാരി കേഴ്സ്റ്റൻ തുറന്നു പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് അടുത്ത റൗണ്ടിൽ കടന്നത്.

വാർത്ത വായിക്കാം

ആരും ആരെയും പിന്തുണയ്ക്കില്ല: ഇതുപോലൊരു ടീ‌മിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് പാക്ക് പരിശീലകൻ

കിങ്സ്ടൗണ്‍∙ നേപ്പാളിനെതിരായ നിർണായക മത്സരത്തിൽ റിവ്യു എടുക്കാൻ ബംഗ്ലദേശ് ബാറ്റർമാര്‍ ഡ്രസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപണം. മത്സരത്തിന്റെ 14–ാം ഓവറിലായിരുന്നു സംഭവം. നേപ്പാൾ സ്പിന്നർ സന്ദീപ് ലാമിച്ചനെയുടെ പന്തിൽ തൻസിം ഹസൻ സാക്കിബ് എൽബിഡബ്ല്യു ആയിരുന്നു. നേപ്പാൾ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ടും നല്‍കി. നേപ്പാൾ താരങ്ങൾ ആഘോഷിക്കുന്നതിനിടെ, ഗ്രൗണ്ട് വിടാതിരുന്ന തൻസിം നോൺ സ്ട്രൈക്കറായിരുന്ന ജേക്കർ അലിയുടെ അടുത്തേക്കാണു പോയത്. ബംഗ്ലദേശ് ഡ്രസിങ് റൂമിലേക്കു നോക്കി നിൽക്കുകയായിരുന്ന ജേക്കർ അലി നിർദേശം നൽകിയപ്പോഴാണ് തൻസിം ‍ഡിആർഎസ് വേണമെന്ന ആവശ്യമുന്നയിച്ചത്.

വാർത്ത വായിക്കാം

ഡിആർഎസിന് ഡ്രസിങ് റൂമില്‍നിന്ന് സഹായം? രക്ഷപെട്ടിട്ടും അടുത്ത പന്തിൽ ബംഗ്ലദേശ് താരം പുറത്ത്

കിങ്സ്ടൗൺ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച് ബംഗ്ലദേശ് സൂപ്പർ 8 ഉറപ്പിച്ചു. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 85 റൺസിന് ഓൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് അപ്രതീക്ഷിത തിരിച്ചടിയാണു മത്സരത്തില്‍ നേരിട്ടത്. 22 പന്തുകളിൽ 17 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.

വാർത്ത വായിക്കാം

106ന് ഓൾഔട്ട്, നേപ്പാളിനെ എറിഞ്ഞിട്ട് ബംഗ്ലദേശ് ലോകകപ്പ് സൂപ്പർ 8ൽ; തുടർച്ചയായി 21 ഡോട്ട് ബോളുകൾ

ഫ്രാങ്ക്ഫര്‍ട്ട് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ബൽജിയത്തെ അട്ടിമറിച്ച് സ്ലോവാക്യ. ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനാണ് 48 ാം സ്ഥാനക്കാരായ സ്ലോവാക്യയുടെ ജയം. ഏഴാം മിനിറ്റിൽ ഇവാൻ ശ്രാൻസാണ് സ്ലോവാക്യയുടെ വിജയഗോൾ നേടിയത്. മികച്ച തുടക്കമാണ് ബൽജിയം നടത്തിയതെങ്കിലും ഏഴാം മിനിറ്റിൽ ഇവാൻ ശ്രാൻസിന്റെ ഗോളിൽ സ്ലോവാക്യ മുന്നിലെത്തുകയായിരുന്നു.

വാർത്ത വായിക്കാം

ബൽജിയത്തെ അട്ടിമറിച്ച് സ്ലോവാക്യ; വിജയഗോൾ ഏഴാം മിനിറ്റിൽ ഇവാൻ ശ്രാൻസിലൂടെ

ഡ്യൂസല്‍ഡോര്‍ഫ് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ഫ്രാൻസ്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38 ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം.

വാർത്ത വായിക്കാം

ജയത്തോടെ തുടങ്ങി ഫ്രാൻസ്; ഓസ്ട്രിയയെ വീഴ്ത്തിയത് വോബറിന്റെ സെൽഫ് ഗോൾ

English Summary:

Monday sports news at a glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com