ADVERTISEMENT

ടോക്കിയോ ∙ പരിശീലന ക്യാംപിൽ വച്ച് പുകവലിച്ചതിന്റെ പേരിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരത്തെ ഒളിംപിക്സ് ടീമിൽ നിന്നു പുറത്താക്കി ജപ്പാൻ. വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിന്റെ ക്യാപ്റ്റനായ പത്തൊൻപതുകാരി ഷോകോ മിയാറ്റയെയാണ് ടീമിൽ നിന്നു പുറത്താക്കിയത്. മൊണാക്കോയിൽ നടക്കുന്ന പരിശീലന ക്യാംപിൽ വച്ചാണ് ഷോകോ പുകവലിച്ചത്. ഇതിനു പുറമേ, ഷോകോ മദ്യപിച്ചതായും ജിംനാസ്റ്റിക്സ് അസോസിയേഷന് പരാതി ലഭിച്ചിട്ടുണ്ട്. ജപ്പാൻ ഒളിംപിക്സ് ടീമിന്റെ പെരുമാറ്റച്ചട്ട പ്രകാരം പരിശീലന ക്യാംപിൽ എത്തിക്കഴിഞ്ഞാൽ അത്‌ലീറ്റുകൾക്ക് പുകവലിക്കാനോ മദ്യപിക്കാനോ അനുവാദമില്ല. ഇതു തെറ്റിച്ചതോടെയാണ് ഷോകോയെ ടീമിൽ നിന്നു പുറത്താക്കിയത്. ഇതോടെ ജപ്പാന്റെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് സംഘം 4 പേരായി ചുരുങ്ങി. 

English Summary:

Gymnast who smoked has been kicked out of the Olympic team by Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com