ADVERTISEMENT

പാരിസ്∙ 11 വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വീൽചെയറിലായ കെവിൻ പിയെത്തെ എന്ന മുപ്പത്തിനാലുകാരൻ, വർഷങ്ങൾക്കിപ്പുറം പാരിസിൽ ഒളിംപിക് ദീപശിഖയുമേന്തി നടന്നു. അരയ്ക്കു താഴേക്കു തളർന്ന് വീൽചെയറിലായിപ്പോയ ആളുകളെ നടക്കാൻ സഹായിക്കുന്ന എക്സോസ്കെൽട്ടൻ എന്ന റോബോട്ടിക് ഉപകരണം ധരിച്ചാണ്, കെവിൻ ദീപശിഖയുമേന്തി നടന്നത്.

ഫ്രഞ്ച് ടെക് കമ്പനിയായ വാൻഡർക്രാഫ്റ്റാണ്, കെവിൻ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമായ ഈ ഉപകരണം നിർമിച്ചു നൽകിയത്. ശരീരത്തിന്റെ പിൻഭാഗത്തുകൂടി ധരിക്കുന്ന, കാൽപ്പാദം മുതൽ തോളുവരെ നീണ്ടുനിൽക്കുന്ന ഒരു ഉപകരണമാണിത്. വീതിയേറിയ ബെൽറ്റുകൾ കൊണ്ടാണ് ഇത് ശരീരത്തോട് ചേർത്ത് ഘടിപ്പിക്കുക.

എക്സോസ്കെൽട്ടൻ ധരിച്ച് ഒളിംപിക് ദീപശിഖയുമേന്തി പാരിസിലെ നിരത്തിലൂടെ നടക്കുന്ന കെവിൻ പിയെത്തെയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. പാതയുടെ ഇരു വശത്തുംനിന്ന് കെവിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരെയും വിഡിയോയിൽ കാണാം.

English Summary:

Kevin Piette Walks with Olympic Torch in Paris Using Exoskeleton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com